Categories
news

ഗതാഗത നിരീക്ഷണത്തിന് ‘ഡ്രോണുകള്‍’ വരുന്നു.

ദുബായ്: റോഡുകളുടെ സൂക്ഷ്മമായ നിരീക്ഷണത്തിന് അടുത്ത വര്‍ഷം ‘ഡ്രോണുകള്‍’ ഏര്‍പ്പെടുത്തും. അനുദിനം വളരുന്ന ദുബായില്‍ കാലാനുസൃതമായ ഗതാഗത സംവിധാനങ്ങളും സുരക്ഷാ നടപടികളും നടപ്പിലാക്കിക്കൊണ്ടുള്ള പരിഷ്‌കരണ പാതയിലാണ് ഭരണകൂടം. ആളില്ലാ പേടകം ഉപയോഗിച്ചുകൊണ്ടുള്ള ഗതാഗത നിയന്ത്രണം സാധ്യമാക്കാനാണ് ദുബായ് റോഡ്‌സ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. അത്യാധുനിക ക്യാമറകള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിച്ച് ഗതാഗത നിരീക്ഷണവും നിയന്ത്രണവും ഏര്‍പ്പെടുത്താനാണ് തീരുമാനം.

dubai

പ്രധാനപ്പെട്ട റോഡുകള്‍ക്ക് മുകളിലൂടെ സഞ്ചരിക്കുന്ന ആളില്ലാ പേടകങ്ങള്‍ ഗതാഗതക്കുരുക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ ആര്‍.ടി.എ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കും. അപകടം സംബന്ധിച്ച ദൃശ്യങ്ങളും മറ്റും കണ്‍ട്രോള്‍ റൂമില്‍ എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കും. യാത്രക്കാര്‍ക്ക് ഗതാഗത തടസ്സം മനസ്സിലാക്കാനും പാര്‍ക്കിങ്ങിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനും ഡ്രോണുകള്‍ ഏറെ ഉപകരിക്കപ്പെടുമെന്നാണ് കരുതുന്നത്. മെട്രോ, ട്രാം എന്നിവയുടെ പ്രവര്‍ത്തനക്ഷമത ഇടക്കിടെ വിലയിരുത്താനും സുഗമമായ ഗതാഗതത്തിന് വഴിയൊരുക്കാനും ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി കാര്യക്ഷമമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണ്. അടുത്ത വര്‍ഷം പകുതിയോടെ ഗതാഗത പരിഷ്‌കരണ നടപടികള്‍ യാഥാര്‍ഥ്യമാകുമെന്നാണ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അധികൃതരുടെ പ്രതീക്ഷ.

Aerial shot of Sheikh Zayed Road in Dubai. November 7, 2012. photo by Ahmad Ardity

 

0Shares

Leave a Reply

Your email address will not be published. Required fields are marked *