Categories
news

കോഴിക്കോട് കടപ്പുറത്ത് താരങ്ങളുടെ വാദ്യ കലാമേള…!

കോഴിക്കോട്:  പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിന് സമീപത്തെ വൈദ്യുത ഭവനില്‍ ഒരുക്കിയ കൗതുക കാഴ്ച ജനങ്ങള്‍ക്ക് ഹൃദ്യാനുഭവമായി. വൈദ്യുത ഭവനില്‍ എത്തുന്നവരെ സന്തോഷപൂര്‍വ്വം കാത്തിരിക്കുന്നത് മലയാളത്തിന്റെ പ്രിയ താരങ്ങള്‍!. കെ.എസ്.ഇ.ബി ജീവനക്കാരനും സഹൃദയനുമായ സത്യന്‍ ഒരുക്കിയ ഈകാഴ്ചാ വിരുന്ന് കോഴിക്കോടിന്റെ മുഴുവന്‍ പ്രശംസയേറ്റു വാങ്ങുന്നു.
ചെണ്ടമേളവുമായി സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും, മോഹന്‍ലാലും നിരന്ന് നില്‍ക്കുന്നു!. തൊട്ടടുത്ത് മേള പ്രമാണവുമായി വാദ്യകലാകാരന്‍ കൂടിയായ ജയറാം. പിന്നെ വാദ്യ ലഹരിയില്‍ മുഴുകിയ കാലാഭവന്‍ മണി. മലയാള സിനിമയുടെ കാരണവര്‍ മധു വലംതലയും, കോഴിക്കോട്ടുകാരുടെ പ്രിയ നടന്‍ കുതിരവട്ടം പപ്പു ഇലത്താളവുമായി… ആകെകൂടി വാദ്യഘോഷാദികളാല്‍ സംഗീത സാന്ദ്രം…വാദ്യമേളത്തില്‍ കമ്പമുള്ള സത്യന്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് ചെണ്ടകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് അങ്ങേയറ്റം കലാപരമായാണ് ഈ രചനാ ശില്പം തീര്‍ത്തിട്ടുള്ളത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *