Categories
കോടികള്‍ പ്രതിഫലം പറ്റുന്ന മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ചാര്‍ലി ചാപ്ലിന്റെ ആത്മകഥ വായിക്കണം: മന്ത്രി ജി. സുധാകരന്‍.
Trending News




Also Read
കൊച്ചി: കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച മഹാനടന്‍ ചാര്‍ലി ചാപ്ലിന്റെ ആത്മകഥ വായിച്ചാല്‍ നമ്മുടെ സൂപ്പര്‍ സ്റ്റാറുകള്‍ നാണിച്ചു പോകുമെന്ന് മന്ത്രി ജി. സുധാകരന്‍. ഏല്ലാവരും ചാപ്ലിന്റെ ആത്മകഥ തീര്‍ച്ചയായും വായിക്കണമെന്നും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരാണ് മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍. ഒരു സിനിമയ്ക്ക് കോടികള്‍ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ താരങ്ങള്‍ കലയടെ മഹത്വം തിരിച്ചറിഞ്ഞ് പെരുമാറുകയാണ് വേണ്ടത്.
പ്രതിഫലത്തിന്റെ അക്കം കൂട്ടുന്നതില്‍ അഭിമാനിക്കുകയല്ല വേണ്ടതെന്നും മന്ത്രി ആരോപിച്ചു. താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് ഈയിടെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ ചുവടു പിടിച്ചായിരിക്കാം മന്ത്രിയുടെ പരാമര്‍ശം.എന്നാല്‍ കോടികള്‍ മുടക്കി സിനിമയെടുത്താലും അതുന്നയിക്കുന്ന പ്രശ്‌നമാണ് വലുതെന്നുമാണ് മന്ത്രിയുടെ അഭിപ്രായം. ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ വജ്ജ്രജൂബിലി ആഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മലയാളത്തെ മറന്ന് ഇംഗ്ലീഷ് ഭാഷ പറയുന്നവരെയും മന്ത്രി പരാമര്‍ശിച്ചു.
Sorry, there was a YouTube error.