Categories
കേരളത്തില്‍ ഇനി താമര വിരിയുമോ..?
Trending News

Also Read
പത്തനംതിട്ട:ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കുമായി ബി.ജെ.പിയുടെ സംസ്ഥാന പഠന ക്യാമ്പ് ചരല്‍ക്കുന്നില്‍ തുടങ്ങി. താഴേത്തട്ടിലെ പഠനക്യാമ്പുകള്‍ക്ക് ശേഷമാണ് നാലു ദിവസത്തെ സംസ്ഥാന പഠന ശിബരത്തിലേക്ക് ബി.ജെ.പി നീങ്ങിയത്. മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
അഖിലേന്ത്യാ പ്രതിനിധികളായ മുരളീധര്‍റാവു, എച്ച് രാജ, വി.സതീഷ്. ബി.എല്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടക്കുക. കേന്ദ്ര സര്‍ക്കാറിന്റെ നേട്ടങ്ങള്‍, ദീന്‍ദയാല്‍ ഉപാധ്യായ പദ്ധതികളുടെ തുടര്‍ച്ച എന്നിവയടക്കം ചര്‍ച്ചയാകും. പ്രതിസന്ധികള്‍ക്ക് വഴിയൊരുക്കിയ കറന്‍സി പിന്‍വലിക്കലും ചര്‍ച്ചക്ക് വരാന്‍ സാധ്യതയുണ്ട്. ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ മുതലുള്ള പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പ് 18 ന് സമാപിക്കും.
Sorry, there was a YouTube error.