Categories
കുവൈത്തില്‍ യാത്രാബോട്ടിന് തീപിടിച്ച് 8 മരണം.
Trending News




Also Read
കുവൈത്ത് സിറ്റി: കുവൈത്തില്‍ യാത്രാബോട്ട് തീപിടിച്ച് മുങ്ങി എട്ടുപേര്‍ മരിച്ചു. കുവൈത്തിന്‍െറ ദക്ഷിണ മേഖലയിലെ ഖൈറുവാന് സമീപത്ത് ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. പത്തുപേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. രണ്ടുപേരെ തീര സംരക്ഷണ സേനയും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്തി.
ആശുപത്രിയില്‍ കഴിയുന്ന ഇവരുടെ നിലയും ഗുരുതരമാണ്. ബോട്ടിലുണ്ടായിരുന്നവരെയും മരിച്ചവരെയും കുറിച്ച് ആഭ്യന്തര മന്ത്രാലയം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Sorry, there was a YouTube error.