Categories
കുമ്മനം കേന്ദ്രമന്ത്രിയാകുമ്പോള്‍ മുരളീധരന്‍ ദേശീയ നേതൃത്വത്തിലേക്ക്.
Trending News




തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിയാകുമെന്ന് സൂചന. കുമ്മനത്തെ കേന്ദ്രമന്ത്രിയാക്കുമ്പോള്‍ സംസ്ഥാന നേതൃത്വത്തിലും മാറ്റങ്ങളുണ്ടായേക്കും. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനെയും കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ സാധ്യതയുള്ളത് കുമ്മനം രാജശേഖരനാണ് എന്ന് ഉന്നത ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു.
Also Read
കേന്ദ്രമന്ത്രി സ്ഥാനത്തേക്കല്ലെങ്കിലും ദേശീയ ജനറല്‍ സെക്രട്ടറി പദമോ വൈസ് പ്രസിഡന്റ് പദമോ ആയിരിക്കും വി. മുരളീധരന് ലഭിക്കുക. കുമ്മനം കേന്ദ്രമന്ത്രിയാകുമ്പോള്‍ സുരേഷ് ഗോപി എംപി, പി.കെ കൃഷ്ണദാസ്, കെ. സുരേന്ദ്രന്‍, കെ.പി ശ്രീശന്‍, പി.എസ് ശ്രീധരന്‍ പിള്ള എന്നിവരെ സംസ്ഥാന നേതൃത്വത്തിലേക്ക് പരിഗണിക്കും. നിലവില്‍ പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും പുതിയ പദവികള്‍ പ്രഖ്യാപിക്കാന്‍ സാധ്യത.
Sorry, there was a YouTube error.