Categories
കുടുംബ തര്‍ക്കം: കുട്ടിയെ അകാരണമായി മര്‍ദിച്ച എസ്.ഐയ്ക്ക് പിഴ.
Trending News

Also Read
കൊച്ചി: കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് അമ്മയ്‌ക്കൊപ്പം പോകാന്‍ വിസമ്മതിച്ച പതിനാലു വയസ്സുകാരനെ മര്‍ദിച്ച എസ്.ഐക്ക് 10,000 രൂപ പിഴ വിധിച്ചു. വരാപ്പുഴ പോലീസ് സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അമ്മയ്‌ക്കൊപ്പം പോകാന്‍ വിസമ്മതിച്ച കുട്ടിയെ വരാപ്പുഴ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.എസ് ഷാരോണ്‍ തല്ലിയ സംഭവത്തെ തുടര്‍ന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.
നഷ്ടപരിഹാരം നല്‍കാന്‍ വീഴ്ച്ച വരുത്തുന്ന പക്ഷം എസ്.ഐയുടെ ശമ്പളത്തില്‍ നിന്നും ഈ തുക ഈടാക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്കും എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ. നസീര്‍, മീന കുരുവിള എന്നിവര്‍ ഉള്‍പ്പെട്ട കമ്മീഷന്റെ ഫുള്‍ ബെഞ്ചാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
Sorry, there was a YouTube error.