Categories
news

കാസര്‍കോട്ട് വാഹനാപകടത്തില്‍ നാലുമരണം.

കാസര്‍കോട്:  കാസര്‍കോട് ഉപ്പളയ്ക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. തൃശ്ശൂര്‍ ചേലക്കര സ്വദേശി രാമനാരായണന്‍ (55), ഭാര്യ വത്സല(38), മകന്‍ രഞ്ജിത്ത്(20), സുഹൃത്ത് നിധിന്‍(20) എന്നിവരാണ് മരിച്ചത്. മംഗല്‍പാടി പഞ്ചായത്ത് ഓഫീസിനു മുന്നിലെ ദേശീയ പാതയില്‍ ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു സംഭവം.
 
കര്‍ണാടകയില്‍ കൊപ്പം എ.സി.എന്‍ റാവു ആയുര്‍വേദ കോളേജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ച രഞ്ജിത്തും നിധിനും. ക്രിസ്മസ് അവധി കഴിഞ്ഞ് തൃശ്ശൂരില്‍ നിന്നും കര്‍ണ്ണാടകയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇവരുടെ കാര്‍ എതിരെ വന്ന ഷിപ്പിംഗ് കമ്പനിയുടെ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ വെട്ടി പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിൽ സുക്ഷിച്ചിട്ടുണ്ട്. 

0Shares

Leave a Reply

Your email address will not be published. Required fields are marked *