Categories
news

കള്ളപണ വേട്ടയില്‍ നിന്ന് പിന്നോട്ട് പോകില്ല: പ്രധാന മന്ത്രി നരേന്ദ്രമോദി.

ഗോവ: തന്റെ ജീവനു ഭീഷണി നേരിട്ടാല്‍ പോലും കള്ളപ്പണ വേട്ടയില്‍ നിന്ന് പിറകോട്ടു പോകില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗോവയിലെ മോപ്പയില്‍ ഗ്രീന്‍ഫീല്‍ഡ് എയര്‍പ്പോര്‍ട്ടിന്റെ ശിലാസ്ഥാപന ചടങ്ങിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആറിയിച്ചത്. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാനുള്ള പ്രധാനപ്പെട്ട ചുവടുവയ്പ്പാണ് നടപ്പാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

pm-modi
70 വര്‍ഷമായി രാജ്യത്തെ കൊള്ളയടിക്കുന്നവര്‍ നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ കുഴപ്പത്തിലായെന്നും അവര്‍ എപ്പോള്‍ വേണമെങ്കിലും തനിക്കെതിരെ പ്രവര്‍ത്തിക്കുമെന്നും മോദി വ്യക്തമാക്കി.

thequint%2f2016-11%2f71b60760-6315-451e-b157-9e87a520ca2a%2fnarendra-modi-goa

ജനങ്ങളുടെ ദുരിതവും ദാരിദ്ര്യവും താന്‍ എന്നും മനസിലാക്കിയിട്ടുണ്ടെന്നും അത് കൊണ്ടാണ് ഇത്രയും ശക്തമായ തീരുമാനം തന്റെ സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും നരേന്ദ്രമോദി പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിക്കു ഡിസംബര്‍ 30നു മുമ്പ്പരിഹാരമുണ്ടായില്ലെങ്കില്‍ ഏതു ശിക്ഷയും നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാനായ് ആര്‍ബിഐ ഉദ്യോഗസ്ഥര്‍ അടക്കമുള്ള ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *