Categories
കര്‍ണാടക സഹകരണ മന്ത്രി മഹാദേവ് പ്രസാദ് സ്വകാര്യ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍.
Trending News

Also Read
ചിക്ക മഗളൂരു: കര്‍ണാടക സഹകരണ വകുപ്പ് മന്ത്രി മഹാദേവ് പ്രസാദ് അന്തരിച്ചു. ചിക്ക മഗളൂരു ജില്ലയില്‍ കോപ്പയിലെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു അന്ത്യം. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സ്ഥലത്തെത്തിയ അദ്ദേഹം തിങ്കളാഴ്ച രാത്രി വൈകീട്ടാണ് റിസോര്‍ട്ടില്‍ എത്തിയത്.

രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാഞ്ഞതിനാല്‍ കൂടെ ഉണ്ടായിരുന്നവര്‍ റിസോര്‍ട്ട് ജീവനക്കാരുടെ സഹായത്തോടെ മുറി തുറന്നപ്പോള്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിനിടയില്‍ ഉണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഗുണ്ടല്‍പേട്ട് മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ മഹാദേവ് പ്രസാദ് ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയോടൊപ്പം ജെഡിഎസ് വിട്ട് കോണ്‍ഗ്രസിലെത്തിയ നേതാവാണ്.

Sorry, there was a YouTube error.