Categories
കണ്ണൂരിൽ 50 ലക്ഷവുമായി മഹാരാഷ്ട്ര സ്വദേശികള്‍ പിടിയിൽ.
Trending News

Also Read
കണ്ണൂര്‍: കൂത്തുപറമ്പില്‍ 50 ലക്ഷം രൂപയുമായി രണ്ടുപേര്‍ പിടിയില്‍. മഹാരാഷ്ട്ര സ്വദേശികളായ രഞ്ജിത്, രാഹുല്‍ എന്നിവരാണ് പിടിയിലായത്. എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക നിര്‍ദേശ പ്രകാരം നടത്തിയ വാഹനപരിശോധനക്കിടെ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.
രണ്ടായിരം രൂപയുടെ പുതിയ നോട്ടുകള്‍ക്ക് പുറമെ നൂറു രൂപ നോട്ടുകളുമാണ് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നും കണ്ണൂരിലേക്ക് പണം കൊണ്ടുവരികയായിരുന്നുവെന്നാണ് പിടിയിലായവര്‍ പറയുന്നത്. എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ കുഴല്‍ പണമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
Sorry, there was a YouTube error.