Categories
കണ്ണുകള്‍ ചൂഴ്ന്നും കൈകള്‍ വെട്ടിമാറ്റിയ നിലയിലും ബാലികയുടെ മൃതദേഹം കണ്ടെത്തി.
Trending News

Also Read
റാഞ്ചി: അവയവങ്ങള്‍ വെട്ടിമാറ്റിയ നിലയില്‍ നാലു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. കണ്ണുകള്‍ ചൂഴ്ന്നതും കൈകള്‍ വെട്ടിമാറ്റിയതുമായ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തില്‍ ബലാത്സംഗം നടന്നതിന്റെ സൂചനകളുണ്ട്. ജാര്‍ഖണ്ഡിലെ സിങ്ക്ബം ജില്ലയിലാണ് സംഭവം. ഡിസംബര്‍ 15 മുതല്‍ കുട്ടിയെ കാണാതായിരുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നുമെടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി നടന്ന കൊലപാതകമാണെന്നാണ് ഗ്രാമവാസികള്‍ പോലീസില്‍ അറിയിച്ചത്. ഒരാഴ്ച്ച മുമ്പ് റാഞ്ചി സര്‍ദാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 19 കാരിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തിയ സംഭവം ഉണ്ടായിരുന്നു.
Sorry, there was a YouTube error.