Categories
എസ്ബിഐ പലിശ നിരക്ക് കുറച്ചു.
Trending News

Also Read
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറച്ചു. 0.9 ശതമാനത്തിന്റെ കുറവാണ് എസ്ബിഐ വരുത്തിയത്. പലിശ നിരക്ക് കുറച്ചതിനാല്‍ ഇനിമുതല്‍ ഭവന വായാപകള്‍ക്ക് എട്ട് ശതമാനം പലിശ നല്‍കിയാല്‍ മതിയാകും. നോട്ട് അസാധുവാക്കലിനു ശേഷം ബാങ്കുകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പതിനഞ്ച് ശതമാനത്തിലധികം നിക്ഷേപം വര്‍ധിച്ചതിനെ തുടര്‍ന്ന് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്ക് മേധാവികള്‍ തീരുമാനിച്ചിരുന്നു.

വായ്പാ പലിശയില്‍ ഇളവു വരുത്തുമെന്ന് പുതു വര്‍ഷ പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രിയും അറിയിച്ചിരുന്നു. ബാങ്കുകളിലെത്തിയ നിക്ഷേപം വീണ്ടും ജനങ്ങളിലേക്കെത്തിക്കാനാണ് ഭവന, വാഹന പലിശ നിരക്ക് കുറയ്ക്കാന്‍ ബാങ്കുകള്‍ തീരുമനിച്ചത്. എസ്ബിഐയുടെ ഈ തീരുമാനം മറ്റു ബാങ്കുകളും പിന്തുടരുമെന്നാണ് കരുതുന്നത്.

Sorry, there was a YouTube error.