Categories
എഴുത്തച്ഛന്‍ പുരസ്‌ക്കാരം സി.രാധാകൃഷ്ണന്.
Trending News

Also Read
കൊച്ചി: മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്‌ക്കാരത്തിനു പ്രശസ്ത സഹിത്യകാരനായ സി. രാധാകൃഷ്ണന്‍ അര്‍ഹനായി. ഒന്നര ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌ക്കാരം ജനുവരിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍, ചലച്ചിത്രകാരന്‍, ശാസ്ത്ര എഴുത്തുകാരന്‍, പരിഭാഷകന്‍ തുടങ്ങിയ നിലകളില്‍ പ്രസിദ്ധനാണ് അദ്ദേഹം. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുള്ള സി. രാധാകൃഷ്ണന്‍ ഒട്ടേറെ പ്രമുഖ കൃതികളുടെ രചയിതാവണ്.
മലപ്പുറം പൊന്നാനി ചമ്രവട്ടം സ്വദേശിയാണ് ബഹുമുഖ പ്രതിഭയായ രാധാകൃഷ്ണന്‍.
Sorry, there was a YouTube error.