Categories
ഇന്ത്യ ഇനി യു.എസിന്റെ മുഖ്യ പ്രതിരോധ പങ്കാളി.
Trending News




Also Read
വാഷിങ്ടണ്‍: ഇന്ത്യയെ മുഖ്യ പ്രതിരോധ പങ്കാളിയാക്കാനുള്ള നിയമം യു.എസ് കോണ്‍ഗ്രസ് അംഗീകരിച്ചു. മുഖ്യ പ്രതിരോധ പങ്കാളിയെന്ന പദവി ലഭിക്കുതോടെ ഇന്ത്യയ്ക്ക് യു.എസിന്റെ പ്രതിരോധ സാങ്കേതിക വിദ്യകളില്‍ ഭൂരിഭാഗവും ലൈസന്‍സ് ഇല്ലാതെ തന്നെ ലഭ്യമാകും.
പല യുദ്ധോപകരണങ്ങളും ഇന്ത്യയില്‍ നിര്‍മിക്കാനുള്ള അനുമതി ഇതോടെ സാധ്യമാകും. ‘നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട്’ ഏഴിനെതിരെ 92 വോട്ടുകളാണ് സെനെറ്റ് അംഗീകരിച്ചത്. ഇന്ത്യയെ മുഖ്യ പ്രതിരോധ പങ്കാളിയാക്കുന്നതിന് യു.എസ് ജനപ്രതിനിധി സഭ നേരത്തെ തന്നെ വന്‍ഭൂരിപക്ഷത്തോടെ അംഗീകാരം നല്‍കിയിരുന്നു. തുടര്‍ നടപടി സ്വീകരിക്കാന്‍ വിദേശ കാര്യ, പ്രതിരോധ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
Sorry, there was a YouTube error.