Categories
ഇന്ത്യന്‍ ക്രിക്കറ്റിനെ നയിക്കാന്‍ ഗാംഗുലിയെക്കാള്‍ യോഗ്യന്‍ മറ്റാരുമില്ല: ഗാംഗുലിക്ക് പൂര്‍ണ്ണ പിന്തുണയുമായി സുനില്‍ ഗവാസ്‌ക്കര്‍.
Trending News




Also Read
ന്യൂഡല്‍ഹി: ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് സൗരവ് ഗാംഗുലിയല്ലാതെ അനുയോജ്യനായ മറ്റൊരു വ്യക്തി ഇല്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ സുനില്‍ ഗവാസ്‌കര്‍. 1999-2000 കാലഘട്ടത്തില്‍ ഒത്തുകളി വിവാദവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഉഴറിയപ്പോള്‍ ഇന്ത്യന്‍ ടീമിനെ മുന്നോട്ട് നയിച്ചത് ഗാംഗുലിയാണെന്നും അതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ നയിക്കാന്‍ ഗാംഗുലിയാണ് യോഗ്യനെന്നുമാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്.

ബി.സി.സി.ഐയുടെ നിലവിലെ വൈസ് പ്രസിഡന്റുമാരായ മലയാളികളായ ടി.സി മാത്യു, ഗൗതം റോയി എന്നിവരെയും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ബി.സി.സി.ഐ ഭരണ സമിതിയെ നിശ്ചയിക്കാനായി സുപ്രീം കോടതി നിയമിച്ച അമിക്കസ് ക്യൂറികളായ ഗോപാല്‍ സുബ്രഹ്മണ്യം, അനില്‍ ബി ദിവാന്‍ എന്നിവര്‍ ബി.സി.സി.ഐയുടെ പുതിയ ഭരണ സമിതിയെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഈ മാസം 19 ന് നല്‍കുമെന്ന് അറിയുന്നു.

Sorry, there was a YouTube error.