Categories
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം: നിരവധിപേർ മരിച്ചു.
Trending News
കാസറഗോഡ് നഗരസഭയിൽ ഏവരും ഉറ്റുനോക്കുന്ന വാർഡാണ് തളങ്കര ബാങ്കോട്; വിമത സ്ഥാനാർത്ഥിയുമായുള്ള പോരാട്ടം; കണ്ണുവെച്ച് ബി.ജെ.പി; കൂടുതൽ അറിയാം..
തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയിൽ 1370 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചു; 11 ലക്ഷത്തിൽ അധികം വോട്ടർമാർ; 119 പ്രശ്നബാധ്യത ബൂത്തുകൾ; സുരക്ഷയും ഒരുക്കങ്ങളും; കൂടുതൽ അറിയാം..
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ; സുരക്ഷക്ക് റാപ്പിഡ് ആക്ഷൻ ഫോഴ്സും; കൂടുതൽ അറിയാം..
Also Read
ജക്കാര്‍ത്ത: ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപസമൂഹത്തിലെ ആച്ചെ പ്രവശ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 25 പേര് മരിച്ചതായും 100ലതികം പേർക്ക് പരിക്കേറ്റതായുമാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ ആളുകള്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ശക്തിയേറിയ ചലനത്തിന് പിന്നാലെ 30 മിനിറ്റിനുള്ളില്‍ അഞ്ച് തവണ തുടര്‍ചലനങ്ങളുമുണ്ടായി. സുമാത്ര ദ്വീപിന് വടക്ക് പടിഞ്ഞാറായി കടലിനടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.













