Categories
ഇനിമുതല്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനങ്ങളിലും കൈവിലങ്ങ് സൂക്ഷിക്കും.
Trending News

ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷയ്ക്കു ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ വിമാനത്തില്‍ വിലങ്ങുകള്‍ കരുതാന്‍ എയര്‍ ഇന്ത്യയുടെ തീരുമാനം. കുറച്ചു ദിവസങ്ങള്‍ക്കിടെ വിമാനത്തില്‍ വച്ച് രണ്ട് സ്ത്രീകള്‍ ലൈംഗീകാതിക്രമങ്ങള്‍ക്ക് ഇരയായതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ ഈ തീരുമാനം. നിലവില്‍ രാജ്യാന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ മാത്രമാണ് കൈവിലങ്ങുകള്‍ സൂക്ഷിക്കുന്നത്.
Also Read
എന്നാല്‍ ഇനിമുതല്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളിലും രണ്ട് സെറ്റ് കൈവിലങ്ങുകള്‍ കരുതും. വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നും അതിനാലാണ് ഇത്തരമൊരും തീരുമാനമെടുത്തതെന്നും എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വിനി ലൊഹാനി അറിയിച്ചു.
Sorry, there was a YouTube error.