Categories
ആശുപത്രി അധികൃതരുടെ അനാസ്ഥ: വീട്ടമ്മ മരിച്ചു.
Trending News
ദില്ലി ചെങ്കോട്ടക്ക് സമീപം നടന്ന ഉഗ്ര സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പൊട്ടിത്തെറിച്ചത് ഐ 20 കാർ; സിഗ്നലിൽ എത്തിയപ്പോഴാണ് സംഭവം; കൂടുതൽ അറിയാം..
ഡൽഹി ചെങ്കോട്ടക്ക് സമീപം ഉഗ്ര സ്ഫോടനം; 9 പേർ കൊല്ലപ്പെട്ടു; രണ്ട് വാഹങ്ങൾ പൊട്ടിത്തെറിച്ചു; നിരവധിപേർക്ക് പരിക്ക്; രക്ഷ പ്രവർത്തനം തുടരുന്നു
സി.പി.എമ്മിനെ കുരുക്കിലാക്കി ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണറുടെ അറസ്റ്റ്; കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തതിന് തെളിവ്; സംഭവം കൂടുതൽ അറിയാം..
പത്തനംതിട്ട: അടൂരില്‍ ശസ്ത്രക്രിയ പിഴവിനെതുടര്‍ന്ന് വീട്ടമ്മ മരിച്ചു. കഴിഞ്ഞമാസം പത്തിനാണ് ഇളങ്ങള്ളൂര്‍ സ്വദേശിനി അമ്പിളിയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കു വിധേയയാവുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം കടുത്ത വയറുവേദനയെതുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രക്തം തുടയ്ക്കുന്ന പഞ്ഞികെട്ട് വയറിനകത്ത് തുന്നികെട്ടിയ നിലയിലും അണുബാധയേറ്റ നിലയിലും കണ്ടെത്തിയത്.
Also Read

ശസ്ത്രക്രിയയിലൂടെ പഞ്ഞിക്കെട്ട് പുറത്തെടുക്കുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. അണുബാധയേറ്റ് അമ്പിളിയുടെ ആന്തരികാവയവങ്ങളും കുടലും ഒട്ടിപിടിച്ച നിലയിലായിരുന്നു. നേരത്തെ ജനറല്‍ ആശുപത്രയില്‍ നിന്നും സ്കാന്‍ ചെയ്തിരുന്നുവെങ്കിലും കുഴപ്പമെന്നുമില്ലായെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്ന് അമ്പിളിയുടെ ബന്ധുക്കള്‍ പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അമ്പിളി ബുധനാഴ്ച്ചയാണ് മരണപ്പെട്ടത്. ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്ന് ആര്.ഡി.ഓ യുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. അമ്പിളിക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
.









