Categories
ആദ്യകാല സി.എം.പി. നേതാവ് അഡ്വ.ടി.കൃഷ്ണന് അന്തരിച്ചു.
Trending News




Also Read
കാസര്‍കോട്: പഴയകാല സി.എം.പി. നേതാവും കാഞ്ഞങ്ങാട് ബാറിലെ പ്രമുഖ അഭിഭാഷകനുമായ ടി. കൃഷ്ണന്(72) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെകാലമായി ചികിത്സയിലായിരുന്നു. എസ്.എഫ്.ഐയിലൂടെയായിരുന്നു ടി.കൃഷ്ണന് പൊതുരംഗത്തെത്തിയത്.
ആദ്യകാല സി.പി.എം നേതാവായിരുന്ന അദ്ദേഹം പിന്നീട് സി.എം.പിയിൽ എത്തി. പ്രമുഖ സഹകാരി കൂടിയായ കൃഷ്ണന് കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് അഡ്ഹോക്ക് കമ്മിറ്റി അംഗം, ജില്ലാ ബാങ്ക് ഡയറക്ടര്‍, സംസ്ഥാന സഹകരണ ബാങ്ക് പരീക്ഷാ ബോര്‍ഡ് അംഗം, കാംപ്കോ ഡയറക്ടര്‍,സംസ്ഥാന സഹകരണ ബാങ്ക് റിക്രൂട്ട്മെന്റ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ സി.എം.പി നേതാവും കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകയുമായ അഡ്വ. ആലീസ് കൃഷ്ണന്.
Sorry, there was a YouTube error.