Categories
അഫ്ഗാൻ വ്യോമസേനയിലെ പ്രഥമ വനിതാ പൈലറ്റ് അഭയം തേടി അമേരിക്കയിലേക്ക്.
Trending News




Also Read
വാഷിങ്ടൺ : അഫ്ഗാനിസ്ഥാൻ വ്യോമസേനയിലെ പ്രഥമ വനിതാ പൈലറ്റ് ക്യാപ്റ്റന്‍ നിലൂഫര്‍ റഹ്മാനി അമേരിക്കയില്‍ അഭയം തേടിയതായി ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാനിലെ കാര്യങ്ങള്‍ കൂടുതൽ മോശമാകുന്നതല്ലാതെ തനിക്ക് പ്രതീക്ഷ ഉണര്‍ത്തുന്ന ഒന്നും സംഭവിക്കുന്നില്ലെന്നും നിലൂഫര്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ടെക്സാസില്‍ 15 മാസത്തെ പരിശീലനത്തിന് എത്തിയപ്പോഴാണ് അവർ അമേരിക്കയില്‍ തന്നെ തുടരാന്‍ താല്പര്യം പ്രകടപ്പിച്ചത്.
അമേരിക്കയില്‍ സ്ഥിര വാസത്തിന് അപേക്ഷ നല്‍കിയതായും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. സൈനിക പൈലറ്റായി തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ അത് അഫ്ഗാന് പതാകയുടെ കീഴിലാകണമെന്നില്ല എന്നും പറഞ്ഞ നിലൂഫര്‍, അമേരിക്കന്‍ വ്യോമസേനയില്‍ അംഗമാകാൻ താൽപര്യം അറിയിക്കുകയും ചെയ്തു.
അന്താരാഷ്ട്ര തലത്തിൽ ധീരത പ്രകടിപ്പിച്ച വനിതയ്ക്കുള്ള അവാര്‍ഡ് കഴിഞ്ഞ വര്‍ഷം വാഷിങ്ടണിൽ നടന്ന ചടങ്ങിൽ നിലൂഫര്‍ ഏറ്റുവാങ്ങിയിരുന്നു. വൈമാനികയാകണമെന്ന സ്വപ്നം സാക്ഷാത്കരിച്ച നിലൂഫര്‍ മറ്റു വനിതകൾക്ക് ഒരു മാതൃകയാണെന്ന് അവാര്‍ഡ് ദാന ചടങ്ങില്‍ അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെ ഭാര്യ മിഷേല്‍ അഭിപ്രായപ്പെട്ടിരുന്നു.
Sorry, there was a YouTube error.