Categories
അഫ്ഗാനിസ്ഥാനിലെ ജര്‍മന്‍ കോണ്‍സുലേറ്റിനു മുമ്പില്‍ ചാവേര്‍ സ്ഫോടനം: നാലു മരണം
Trending News

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ മസര്‍ ഇ ഷരീഫ് സിറ്റിയിലെ ജര്‍മന്‍ കോണ്‍സുലേറ്റിന് മുന്നിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. മരണപ്പെട്ടവരില്‍ രണ്ടു പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
Also Read
കോണ്‍സുലേറ്റിന്റെ ഗെയിറ്റിന് സമീപം വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സ്ഫോടനം നടന്നിരുന്നത്. സ്ഫോടനത്തില്‍ സമീപത്തെ നിരവധി കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാധിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.
Sorry, there was a YouTube error.