Categories
അന്തരീക്ഷ മലിനീകരണം: ഡല്‍ഹിയില്‍ കൂടുതല്‍ നടപടികളുമായി ലഫ്. ഗവര്‍ണര്‍.
Trending News

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം നേരിടാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് പുറകെ കൂടുതല്‍ നടപടികളുമായി ലഫ്. ഗവര്‍ണര്‍ നജീബ് ജങ്. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് ദേശീയ ഹരിത ട്രൈബ്യൂണലും കേന്ദ്ര സര്‍ക്കാറും ഡല്‍ഹി സര്‍ക്കാറിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് നജീബ് ജങ്ങിന്റെ പുതിയ നീക്കം. 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള പഴയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം നടപ്പാക്കുമെന്നും ലഫ്. ഗവര്‍ണര്‍ വ്യക്തമാക്കി.
Also Read
മതപരമായ ചടങ്ങുകളില്‍ ഒഴികെ പടക്കങ്ങളും വെടിമരുന്നുകളും കത്തിക്കുന്നത് നിരോധിച്ചു. അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വ്യവസായശാലകള്‍ അടച്ചിടാനും നജീബ് ജങ് നിര്‍ദേശിച്ചിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം ഗുരുതരമായി ബാധിച്ചിട്ടും നടപടിയെടുക്കാത്തതിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇതിനെ തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ ഞായറാഴ്ച ചില നടപടികള്‍ പ്രഖ്യാപിച്ചിരുന്നു.
Sorry, there was a YouTube error.