Categories
അഞ്ചേരി ബേബി വധകേസില്‍ എം.എം മണി നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി.
Trending News

Also Read
ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണിയെ പ്രതി സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി കോടതി തള്ളി. രണ്ടാം പ്രതി സ്ഥാനത്തുള്ള എം.എം മണി ഉള്‍പ്പെടെയുള്ളവരെ കേസില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള വിടുതല്‍ ഹര്‍ജിയാണ് തൊടുപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി തള്ളിയത്.
അതോടൊപ്പം സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രനെയും സി.എ.ടി.യു മുന്‍ ജില്ലാ സെക്രട്ടറി എ.കെ ദാമേദരനെയും പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രോസിക്യൂഷന്‍ ഹര്‍ജിയും കോടതിയുടെ മുന്നിലെത്തിയിരുന്നു. പ്രോസിക്യൂഷന് അനുകൂലമായ രീതിയില്‍ രണ്ട് ഹര്‍ജിയും ഒരുമിച്ചാണ് കോടതി പരിഗണിച്ചത്.
മണിയെ കൂടാതെ പാമ്പുപാറ കുട്ടന്‍, ഒ.ജി മദനന്‍ എന്നിവരാണ് മറ്റു പ്രതികള്‍. 1982 നവംബര്‍ പതിമൂന്നാം തീയതിയാണ് അഞ്ചേരി ബേബി വധിക്കപ്പെട്ടത്. 2012 മെയ് 25 ന് മണക്കാട്ടു വച്ച് എം.എം മണി നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിലാണ് കേസ് വീണ്ടും രജിസ്റ്റര്‍ ചെയ്തത്. ഇതേ കേസ്സില്‍ പ്രതികളായിരുന്ന ഒമ്പതുപേരെയും മുമ്പ് കോടതി വെറുതെ വിട്ടിരുന്നു. അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന വാദമാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിക്കുന്നത്.
Sorry, there was a YouTube error.